ഇന്നിങ്ങനെ ഓരോ കാര്യങ്ങള്‍ ഓര്‍ത്തു ടെന്‍ഷന്‍ അടിചിരുന്നപ്പോള്‍ ആണ് എന്റെ നാട്ടില്‍ ഉള്ള ഒരു കുടുംബത്തെ പറ്റി ഓര്‍ത്തത് .....
എനികവരുടെ പേരു അറിയില്ല എല്ലാവരും അയാളെ വെട്ടോന്‍ എന്നും അയാളുടെ ഭാര്യേ വെട്ടോത്തി എന്ന് ആണ് വിളിച്ചിരുന്നത്. ഇതൊരു ജാതി പേരാണന്നു തോന്നുന്നു . ഇവരെ കണ്ടാല്‍ ആദിവാസികളെ പോലെ ഇരിക്കും . ഇവരുടെ കൂടെ നാലോ അഞ്ചോ കുട്ടികളും ഉണ്ടായിരുന്നു . അതില്‍ രണ്ട് പേര്‍ മാത്രമേ അവരുടെതുല്ല് ബാക്കി കുട്ടികളെ അവരുടെ ബന്ധുകള്‍ ഉപേക്ഷിച്ചപ്പോള്‍ ഇവര്‍ കൂടെ കൂടിയതാണ് എന്ന് പറയുന്നു . ഒരു ചെളിപിടിച്ചു കൈലി മുണ്ടും പാള കൊണ്ടുണ്ടാക്കിയ ഒരു തൊപ്പിയും ആണ് അയാളുടെ വേഷം . ഭാര്യയും ഒരു മുഷിഞ്ഞ ലുങ്കിയും ബ്ലൌസും , ആണ്‍കുട്ടികള്‍ നിക്കറും പെണ്‍കുട്ടികള്‍ ഉടുപ്പും , എപ്പോ നോക്കിയാലും ഇതേ വേഷത്തില്‍ തന്നെ ആണ് ഇവരെ കാണാറുള്ളത് . സര്‍ക്കാര്‍ വക പുറമ്പോക്കില്‍ ചാക്കും ഓലയും മറച്ച വീട്ടില്‍ ആണ് താമസം. രാവിലെ തന്നെ ഇവര് കുടുംബ സമേതം പണിക്കിറങ്ങും പറമ്പിലെ പണികള്‍ക്കും , നെല്‍കൃഷിയുടെ സമയത്ത് പാടത്തെ പണിക്കും എല്ലാം ഇവരെ കാണാം . പിന്നെ നല്ല പന്നി എലിയെ കണ്ടാല്‍ ഇവര് വിടില്ല അതാണ് അവരുടെ ഇഷ്ട ഭക്ഷണം എന്ന് തോന്നുന്നു . എലിയെ എവിടെ കണ്ടാലും പിടിച്ചു ചുട്ടു തിന്നും , ഇതു പോതിലും ഒളിച്ചിരിക്കുന്ന എലിയെ ഇവര് പിടിക്കും .ഇവര് തമ്മില്‍ ഭയങ്കര സ്നേഹത്തിലാണ് രാവിലെ വരുന്ന സമയത്തും പണികല്കിടയിലും ഉള്ള ഇവരുടെ സംസാരം കേള്‍ക്കുമ്പോ അറിയാം അത് . വൈകുന്നേരമായാല്‍ കിട്ടുന്ന കാശുമായി നേരെ അടുത്തുള്ള കള്ള്‍ ഷാപ്പിലേക്ക് പോകും അതും കുടുംബസമേതം അയാളും ഭാര്യയും കുട്ടികളും എല്ലാരും ചേര്‍ന്ന് നന്നായി കുടിക്കും . ബാക്കി പണം കൊടുത്ത് പിറ്റെനെക്കുള്ള അരിയും സാദനങ്ങളും വാങ്ങും എന്നിട്ട് വഴി നീളെ നല്ല നാടന്‍ പാട്ടും ഒരു പ്രത്യേക ഈണത്തില്‍ പാടി നടന്നു പോകും... അതിനിടക്ക് ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ തെറിവിളിയും ഉണ്ടാക്കും കള്ള്‍ തലയ്ക്കു പിടിച് കഴിയുമ്പോള്‍ ... പിറ്റേന്ന് വീണ്ടും പണിക്കിറങ്ങും .. എന്നും ഇങ്ങനെ തന്നെ .. പണിയില്ലാത്ത ദിവസങ്ങളില്‍ എലിയെ പിടിച്ചു തിന്നു ജീവിക്കും .
ഇവരെ കാണുമ്പോള്‍ ഓര്‍ക്കും ലോകത്തിലെ ഏറ്റവും സന്തോഷം അനുഭവിക്കുന്ന മനുഷ്യര്‍ ഇവരാണ് എന്ന് ..... അവര്‍ക്ക് ഹൌസിംഗ് ലോണ്‍ അടക്കേണ്ട ഡേറ്റ് ഒര്മിക്കേണ്ട കാര്യമില്ല.......... വണ്ടിയുടെ ഇ എം ഐ കുടിശികയെ പറ്റി ഒര്കണ്ട....... കുട്ടികളുടെ സ്കൂള്‍ഫീസടിചില്ലന്കില്‍ നാണകെടാകും എന്ന് ഓര്‍ത്തു ടെന്‍ഷന്‍ വേണ്ട അളിയന്റെ കല്യാണത്തിന് സമ്മാനം കൊടുക്കേണ്ട ആവശ്യമില്ല......... , ചേട്ടന്റെ കുഞ്ഞിന്റെ നൂലുകെട്ടിനു എന്ത് കൊടുക്കും എന്ന് ആലോചികണ്ടാ ..... പെങ്ങടെ വീടിന്റെ പാലുകാച്ചലിനെ കുറിച്ച് ഓര്‍ക്കണ്ട ....................... അവരിങ്ങനെ ആകാശത്തിലെ പറവകളെ പോലെ ജീവിക്കുന്നു .....അവരും ജീവിക്കുന്നു .... നമ്മളോ ??????????????????

. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............
ReplyDelete