ഞാന്‍ കേരളത്തിലെ കോട്ടയം ജില്ലയില്‍ പാലയ്ക് അടുത്തുള്ള ചെര്പുങ്കല് എന്നാ കൊച്ചു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന പാവം ചെക്കനാണ് , പള്ളികുട വിദ്യാഭ്യാസം ചെര്പുങ്കല് ഹോളിക്രോസ് ഹൈ സ്കൂളില്‍ പിന്നേ ബിരുദ പഠനം ഉഴവൂര്‍ സ്റെഫനോസില് അതിനു ശേഷം ഒരു ചാര്റെരെദ് അകൌന്ടന്റ്റ് ആകാന്‍ ഒന്ന് ശ്രമിച്ചു നോക്കി പക്ഷേ പരാജയപെട്ടു,കൂടെ എമ്കൊമും പഠിച്ചു, പിന്നെ വീടിനടുത്തുള്ള ഒരു തടി മില്ലില്‍ മാനേജര്‍ ആയിട്ടു ഒന്ന് രണ്ടു വര്‍ഷം അപ്പോളാണ് ദുബായ് എന്ന മഹാനഗരത്തിന് എന്നേ ആവശ്യമുണ്ട് എന്നറിഞ്ഞത് അതുകൊണ്ട് ഇങ്ങോട്ട് കേറിപോന്നു, അങ്ങനെ ഇവിടെ എത്തി ഒരു സ്ഥാപനത്തി ഓടിട്ടര്‍ ആയി 3 വര്‍ഷം അവിടെ ജോലി ചെയ്തു. അപ്പോളാണ് മനസ്സില്‍ ഒരു പുതിയ ചിന്ത വന്നത് എന്തിനാ ഇങ്ങനേ മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയുന്നത് സ്വന്തമായി എന്തെങ്കിലും ചെയ്താല്‍ എന്താ എന്ന്. അങ്ങനെ ഒരു അകൌന്റിംഗ് സര്‍വീസ് സ്ഥാപനം മറ്റു 3 കൂട്ടുകാരും ചേര്‍ന്ന് തുടങ്ങി വച്ചിടുണ്ട്, ലീഡ്സ് അസോസിയെട്സ് .... http://leadsuae.webs.com/
hii shijith super,,,thanks,,,keep going..tc
ReplyDelete